ര​ശ്മി നാ​യ​ർ

അധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: പി.​ആ​ർ.​വി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ അ​ധി​ക പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത്​ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​യ മാ​ന്നാ​ർ കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ വ​ലി​യ​കു​ള​ങ്ങ​ര ശാ​ന്തി ഭ​വ​ന​ത്തി​ൽ ബി​ജു​ക്കു​ട്ട​ൻ ഭാ​ര്യ ര​ശ്മി​നാ​യ​രെ (40 ) അ​റ​സ്റ്റ് ചെ​യ്തു.

ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ ത്രേ​സ്യാ​മ്മ സേ​വ്യ​റി​ന്‍റെ 9.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യാ​ണ് കേ​സി​നാ​ധാ​രം. 2021 ൽ ​അ​ഞ്ച് ല​ക്ഷം രൂ​പ ഇ​വ​രി​ൽ നി​ന്ന്​ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു. ആ​ദ്യ​ത്തെ നാ​ല്​ മാ​സം പ​ലി​ശ​യാ​യി കു​റ​ച്ചു​തു​ക ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നി​ട് പ​ണം ഒ​ന്നും ത​ന്നെ ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​ന് ശേ​ഷം ത്രേ​സ്യാ​മ്മ പ്ര​തി​യെ ക​ണ്ട് വീ​ട് വാ​ങ്ങാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ 4.5 ല​ക്ഷം കൂ​ടി ത​ന്നാ​ൽ 30 ല​ക്ഷം വാ​യ്പ ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന്​ പ​റ​ഞ്ഞു.

മൊ​ത്തം 9.5 ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ ഉ​പ​യോ​ഗി​ച്ച്​ വാ​യ്പ​യു​ടെ മാ​സ ത​വ​ണ​ക​ള​ട​ഞ്ഞു കൊ​ള്ളു​മെ​ന്നു വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. 2023 ലാ​ണ്​ ഈ ​പ​ണം കൈ​പ്പ​റ്റി​യ​ത്. ഇ​തി​നു​ശേ​ഷം ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ പ​ല വി​ധ​ത്തി​ലു​ള്ള ഒ​ഴി​വു​ക​ൾ പ​റ​യു​ക​യും പി​ന്നീ​ട് ഫോ​ൺ എ​ടു​ക്കാ​തെ​യു​മാ​യി. തു​ട​ർ​ന്നാ​ണ് മാ​ന്നാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടു​ള്ള ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്. കേ​സി​ൽ ര​ണ്ടു പേ​രെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. തെ​ല​ങ്കാ​ന​യി​ൽ സ്വ​ർ​ണ​വും പ​ണ​വും ഉ​ൾ​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​മാ​ന​ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നു ര​ശ്മി​നാ​യ​ർ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Fraud by offering extra interest; The woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.