വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട 72കാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തിൽ പുഞ്ചപ്പാടശേഖരത്തിനു മധ്യത്തിലെ ഒറ്റപ്പെട്ട വീട്ടിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
അപ്പർ കുട്ടനാടൻ കാർഷികമേഖലയായ ചെന്നിത്തല പുഞ്ചയിലെ പത്താം ബ്ലോക്ക് പാടത്ത് താമസിച്ചിരുന്ന തെക്കുംമുറി പുത്തൻതറയിൽ കുഞ്ഞുഞ്ഞമ്മയെയാണ് (72) ഒറ്റപ്പെട്ട തുരുത്തിൽനിന്ന് മാവേലിക്കരയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി തൃപ്പെരുന്തുറ ഗവ. യു.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്.
നെല്ല് പുഴുങ്ങുന്ന വലിയ ചെമ്പ് അയൽവീട്ടിൽനിന്ന് വാങ്ങിയാണ് ഒരാൾപൊക്കത്തിൽ വെള്ളം നിറഞ്ഞ വയലിനുനടുക്ക് ഒറ്റപ്പെട്ട വീട്ടിൽനിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.