Posted On
date_range Updated On
date_range ഗാർഹിക പീഡനം: അമ്മയുടെ പരാതിയിൽ ബി.എം.എസ് നേതാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: അമ്മ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ബി.എം.എസ് നേതാവായ മകൻ അറസ്റ്റിൽ. ബി.എം.എസ് ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് ളാകശ്ശേരി ശാന്ത ഭവനത്തിൽ സുരേഷ്‌കുമാറി (50) നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മ ശാന്തകുമാരിയമ്മ (76) നൽകിയ പരാതിയിൽ കോടതി ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടാക്കി. തുടർന്ന് ചെങ്ങന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.