Posted On
date_range Updated On
date_range മാധ്യമ പ്രവർത്തകനു നേരെ വധഭീഷണിയും അശ്ലീല പദപ്രയോഗവും
ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനു നേരെ അശ്ലീല പദപ്രയോഗവും വധഭീഷണിയും നടത്തിയ യുവാവിനെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. മാതൃഭുമി ചെങ്ങന്നൂർ ലേഖകൻ അജയ് ആർ. കാർണവർക്ക് നേരെയാണ് ചെറിയനാട് സ്വദേശി ഗിരീഷ് വധഭീഷണി മുഴക്കിയത്.
ബുധനാഴ്ച രാത്രിയിലാണ് മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച ഗിരീഷ് വധഭീഷണി മുഴക്കുകയും അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തത്. തുടർന്ന് മാധ്യമ പ്രവർത്തകന്‍റെ പരാതിയിൽ ഗിരീഷിനെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലാണ് അശ്ലീല പദപ്രയോഗം നടത്തിയതെന്നും ഇനി ആവർത്തിക്കില്ലെന്നും യുവാവ് ഉറപ്പു നൽകി. യുവാവിനെ ചോദ്യം ചെയ്ത പൊലീസ് ശിക്ഷാ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.