Posted On
date_range Updated On
date_range ഇടതു മുന്നണിക്ക് ചുവരെഴുതാൻ നൽകാത്തതിന്‍റെ പേരിൽ മതിൽ തകർത്തതായി പരാതി
ചെങ്ങന്നൂർ: ഇടതുമുന്നണിക്കു ചുവരെഴുതാൻ നൽകാത്ത വിരോധത്തിൽ മതിൽ തകർത്തതായി പരാതി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെൺമണി പഞ്ചായത്തിൽ എബനേസർ വീട്ടിൽ ഷിമോനിയുടെ മതിൽ ഇടതു മുന്നണിക്ക് ചുവരെഴുതുവാൻ മതിൽ നൽകിയില്ലെന്ന കാരണത്താൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തുവെന്നാണ് പരാതി.
ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. അനുവാദം കൂടാതെ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ബുക്ക് ചെയ്ത മതിൽ വീട്ടുകാർ വെള്ള പെയിന്‍റ് അടിച്ച് പരസ്യം പാടില്ല എന്ന് എഴുതിയതാണ് പ്രകോപനത്തിന് കാരണം.
ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ അറിയിച്ചു. കേവലം ഒരു ചുമരെഴുത്തിന്‍റെ പേരിൽ നിയമം കയ്യിലെടുത്ത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുവാൻ മാർക്സിസ്റ്റ് പാർട്ടി നടത്തുന്ന ശ്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.