ഹരികുമാർ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപനക്കിടെ പിടികൂടി
ചെങ്ങന്നൂർ: എം.സി റോഡിൽ പുത്തൻ വീട്ടിൽപ്പടി ജംഗ്ഷനിൽ നിന്നും തിട്ടമേൽ ഷാപ്പിലേക്ക് പോകുന്ന റോഡിൽ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ളാഹശേരി മുറിയിൽ മേലേത്തുണ്ടിൽ ഹരികുമാറി (44) നെയാണ് ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാർ, പ്രിവന്റീവ് ഓഫിസർ പി. സജികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ബിനു, അജീഷ് കുമാർ, ദീപു, എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.