Posted On
date_range Updated On
date_range ആയുർവേദാശുപത്രി മാറ്റി സ്ഥാപിക്കണം-എൽ.ജെ.ഡി
ചെങ്ങന്നൂർ: ആയുർവേദാശുപത്രി രോഗികൾക്ക് എത്തിച്ചേരുവാനായി സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് എത്താനുള്ള ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യത്തിന്‍റെ പരാധീനതയും ഇവിടുണ്ട്. ടൗണിന് സമീപത്ത് സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി പ്രവർത്തനമാരംഭിക്കണമെന്ന് നഗരസഭാ അധികൃതരോട് യോഗം അഭ്യർഥിച്ചു.
എൽ.ജെ.ഡി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് ടി.ജി. സജികുമാർ അധ്യക്ഷത വഹിച്ചു. പാർട്ടി ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ആർ. പ്രസന്നൻ, കൊച്ചനിയൻ, ആർ. സനൽ കുമാർ, ലളിത നായർ, സാജൻ കല്ലിശേരി, രാധാകൃഷ്ണൻ ഇടനാട് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.