Posted On
date_range Updated On
date_range യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: റോഡിൽനിന്ന യുവാവിനെ മുൻ വൈരാഗ്യം മൂലം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ചെങ്ങന്നൂർ തിരുവൻവണ്ടൂർ ചന്ദ്രത്ത് വീട്ടിൽ നിതിൻ പി.മാത്യുവിനെ (30) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവൻവണ്ടൂർ ഇലവുംപറമ്പിൽ വീട്ടിൽ ഷിക്കു കുര്യാക്കോസിനെയാണ് (29) ഇയാൾ ആക്രമിച്ചത്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ മറ്റു നാലുകേസുകളിൽകൂടി പ്രതിയാണ് അറസ്റ്റിലായ നിതിൻ പി.മാത്യുവെന്നു പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.