ആലപ്പുഴ: മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബീച്ച് വാർഡ് പുന്നമൂട്ടിൽ വീട്ടിൽ സായന്തിനെയാണ് (24) ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
കല്ലൻ റോഡിൽ കലക്ടറുടെ ബംഗ്ലാവിന് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ എത്തിയ ഇയാളുടെ കാർ രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചശേഷം ബൈക്ക് യാത്രക്കാരെയും ഇടിക്കുകയായിരുന്നു. അന്തർസംസ്ഥാന തൊഴിലാളികളെ അപകടത്തിൽപെടുത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചതാണ് അപകടത്തിൽ കലാശിച്ചത്.
ഇയാളും അന്തർ സംസ്ഥാന തൊഴിലാളികളുമായി ബീച്ചിന് സമീപം വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നു. തുടർന്ന് ഇയാൾക്ക് മർദനം ഏറ്റതായും പറയുന്നു. ഇതിൽ പകതോന്നിയ ഇയാൾ കാറുമായി എത്തി അന്തർ സംസ്ഥാന തൊഴിലാളികളെ പിന്തുടർന്ന് ഇടിച്ചിടുകയായിരുന്നു.
നിര്‍ത്താതെപോയ കാർ പിന്നീട് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് രാത്രിയോടെ പൊലീസ് കണ്ടെത്തി. അപകടത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ പൊലീസിന്റെ പിടിയിലാകുന്നത്. സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.