Posted On
date_range Updated On
date_range ഇരുചക്ര വാഹനമോഷ്ടാവ് പിടിയിൽ
അരൂര്‍: ഇരുചക്ര വാഹന മോഷണക്കേസ് പ്രതി ചേര്‍ത്തല അരീപ്പറമ്പ് തൈക്കല്‍ വിജി ഐസക് (47) അരൂര്‍ പൊലീസിന്റെ പിടിയിലായി.കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ യാത്രികനെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടിയപ്പോഴാണ് ജില്ലയില്‍ എട്ടിലേറെ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണെന്ന് തെളിഞ്ഞത്.
എരമല്ലൂരിലെ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍വെച്ചിരുന്ന എരമല്ലൂര്‍ സ്വദേശിനിയായ യുവതിയുടെ സ്‌കൂട്ടറാണ് അവസാനം മോഷ്ടിച്ചത്. താക്കോല്‍ സ്‌കൂട്ടറില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. അരൂര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന്‍, എസ്.ഐ ഹെറാള്‍ഡ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.