Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
അരൂർ : മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ.എറണാകുളം ഉദയംപേരൂർകൊച്ചു പറമ്പിൽ വീട്ടിൽ കെ. എസ്. വിഷ്ണു (25),തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽവീട്ടിൽ സൂര്യപ്രഭ (18)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയതോട് റേഞ്ചിലെ എക്സൈസ്ഇൻസ്‌പെക്ടർ സുനിൽകുമാർ സി എസ് . യുടെ നേതൃത്വത്തിൽ തുറവൂർ ജംഗ്ഷന് കിഴക്ക് വശം റോഡരികിൽ നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്നു ബൈക്കിൽ കടത്തികൊണ്ട് വന്ന 50 എണ്ണം (28gm) നിട്രോസ്പോം ഉം, 30 എണ്ണം ഓലൻസ്പൈം ടാബ്‍ലെറ്റും ഉം കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്നതിനാണ് അറസ്റ്റ് .
ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഓംകാർ നാഥ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു , രാജീവ് , ഷഫീക് വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ വിധു, റംഷി ഡ്രൈവർ സന്തോഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.