കാർ ഇടിച്ചുതകർന്ന വൈദ്യുതി പോസ്റ്റ്
Posted On
date_range Updated On
date_range കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു
അരൂർ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് തകർത്തു. ഉടൻ ലൈൻ ഓഫ് ആക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തുറവൂർ-എഴുപുന്ന റോഡിൽ കരുമാഞ്ചേരി സെന്റ് ആന്റണീസ് പള്ളിക്ക് മുന്നിലായിരുന്നു അപകടം.
കാറോടിച്ചിരുന്ന എഴുപുന്ന തെക്ക് പട്ടാണംശ്ശേരിയിൽ പി.വി. ശ്യാമപ്രസാദിന് നിസ്സാര പരിക്കേറ്റു. കാറിനു മുൻഭാഗം തകർന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കമ്പികൾ പൊട്ടിയതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. കുത്തിയതോട് വൈദ്യുതി സെക്ഷന്‍ കീഴിലെ പോസ്റ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.