പിടിയിലായ ജി​ഷ്ണു, അ​ഫ്സ​ൽ, ലി​ജി​ൻ, ജി​ബി​ൻ, ജ​യ്സ​ൺ, വി​ഷ്ണു

യുവാക്കളെ വെട്ടിയ കേസിൽ ആറ്​ പ്രതികൾ പിടിയിൽ

അ​രൂ​ർ: ര​ണ്ട്​ യു​വാ​ക്ക​ളെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ആ​റു​പേ​ർ പി​ടി​യി​ലാ​യി.

അ​രൂ​ർ കോ​ക്കാ​ട്ട് വീ​ട്ടി​ൽ ജി​ഷ്ണു (25), മ​ട്ടാ​ഞ്ചേ​രി അ​മ്പ​ല​ത്ത് വീ​ട്ടി​ൽ അ​ഫ്സ​ൽ(26), അ​രൂ​ർ റോ​ണി നി​വാ​സി​ൽ ലി​ജി​ൻ (24), എ​ഴു​പു​ന്ന കൂ​ട്ടു​ങ്ക​ൽ​വീ​ട്ടി​ൽ ജി​ബി​ൻ (24), എ​ഴു​പു​ന്ന ക​മ്പോ​ള​ത്ത് വീ​ട്ടി​ൽ ജ​യ്സ​ൺ (24), എ​ഴു​പു​ന്ന മാ​ട​മ്പി​ത്ത​റ കൊ​ര​മ്പാ​ത്ത് കോ​ള​നി​യി​ൽ വി​ഷ്ണു (25) എ​ന്നി​വ​രെ​യാ​ണ്​ അ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

19ന് ​രാ​ത്രി​യി​ലാ​ണ്​ സം​ഭ​വം. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ൽ, പ്ര​ജീ​ഷ്എ​ന്നി​വ​രെ​യാ​ണ്​ ഇ​വ​ർ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ദി​ലി​നെ വീ​ട്ടി​നു​ള്ളി​ൽ​നി​ന്നു വ​ലി​ച്ചു പു​റ​ത്തി​റ​ക്കി​യാ​ണ്​ വെ​ട്ടി​യ​ത്. ഇ​രു​വ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ട്ടേ​റ്റ​വ​രും വെ​ട്ടി​യ​വ​രും ക​ഞ്ചാ​വ് വി​ൽ​പ​ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ഇ​രു​മ്പു ദ​ണ്ഡ്, വ​ടി​വാ​ൾ, മ​ഴു, സ്പ്രി​ങ് ക​ത്തി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​റു പേ​ർ​ക്കും എ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ്​​ കേ​സ്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Six accused in youth hacking case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.