Posted On
date_range Updated On
date_range ആവശ്യത്തിന് മീൻ കിട്ടുന്നില്ല; വലയിറക്കാതെ മത്സ്യത്തൊഴിലാളികൾ
അരൂർ: മത്സ്യം ആവശ്യത്തിന് കിട്ടാത്തതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കഴിഞ്ഞ ദിവസം അന്ധകാരനഴിയിൽനിന്ന് പോയ വള്ളങ്ങൾക്ക് വട്ടച്ചാള മാത്രമാണ് ലഭിച്ചത്. ഇതിന് വിലയും ലഭിക്കുന്നില്ല.
ഒരാഴ്ചയായി മീനുകളുടെ കുറവ് മൂലം വലിയ വള്ളങ്ങളൊന്നും വലയിറക്കാതെ തിരിച്ചുപോരുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതുമൂലം ഏറെ നഷ്ടമാണ് സംഭവിക്കുന്നത്. ദിവസം ഇരുപതിനായിരത്തിലധികം രൂപയാണ് ഇന്ധന ഇനത്തിലും മറ്റുമായി ചെലവാകുന്നത്. കുറച്ചുവള്ളങ്ങൾക്ക് മാത്രമാണ് അയല ലഭിക്കുന്നത്. എന്നാൽ, വട്ടച്ചാളക്കും ചെറുമീനുകൾക്കും വില ഇല്ലാതെവന്നതോടെ തൊഴിലാളികൾ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.