തെരുവുനായ്ക്കൾ താറാവ് കൂട്ടത്തെ കൊന്നിട്ടിരിക്കുന്നു
Posted On
date_range Updated On
date_range തെരുവുനായ്ക്കൾ മുന്നൂറോളം താറാവുകളെ കടിച്ചുകൊന്നു
അരൂർ: ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലേക്കാട്ട് കളം ബിനുവിെൻറ താറാവുകൃഷിക്കളത്തിൽ തെരുവ്നായ്ക്കൾ മുന്നൂറോളം താറാവുകളെ കടിച്ചു കൊന്നു.
വിനുവിെൻറ വീടിന് അകലെയാണ് താറാവുകളെ വളർത്തുന്നത്. അതുകൊണ്ട് താറാവിനെ ആക്രമിച്ചപ്പോൾ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. പുലർച്ചെ താറാവുകളെ നോക്കാൻ ചെന്നപ്പോഴാണ് നായ്ക്കൾ അക്രമം നടത്തിയത് അറിയുന്നത്.
ബാങ്കിൽ നിന്ന് വായ്പ എടുത്താണ് താറാവ് കൃഷി നടത്തിയിരുന്നതെന്ന് ബിനു പറഞ്ഞു. സമീപത്തുള്ള മറ്റു താറാവ് വളർത്തു കേന്ദ്രങ്ങളിലും തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായെങ്കിലും കൂട്ടത്തോടെ നായ്ക്കൾ താറാവ് കൂടുകൾ പൊളിച്ച് അകത്തു കടന്നപ്പോൾ വെള്ളത്തിലിറങ്ങി താറാവുകൾ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.