അരൂർ ക്ഷേത്രം കവലയിൽ ബസിടിച്ച് തകർന്ന ബൈക്കുകളിലൊന്ന്
Posted On
date_range Updated On
date_range വാഹനങ്ങൾക്ക് പിന്നിൽ ബസിടിച്ച് അപകടം
അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സിഗ്നൽ കാത്തുകിടന്ന രണ്ട് ബൈക്ക്, ഓട്ടോ ടാക്സി എന്നിവക്ക് പിന്നിൽ ബസിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു.
തണ്ണീർമുക്കം സ്വദേശികളായ രാജേഷ് (27), അനീഷ് (29) എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരാൾ എഴുപുന്ന വല്ലേത്തോട് സ്വദേശിയാണ്. പേരുവിവരം അറിവായിട്ടില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഒരു ബൈക്ക് ബസിെൻറ അടിയിൽപെട്ടു. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.