പിടിയിലായവർ 

പാടശേഖരത്തിൽ മാലിന്യം തള്ളിയവരെ പിടികൂടി

അരൂർ: ശുചിമുറി മാലിന്യം തള്ളുന്നതിനിടെ ടാങ്കർലോറി ഡ്രൈവറും ക്ലീനറും പിടിയിലായി. തൃപ്പൂണിത്തറ പന്നവേലിൽ കെ.ബി. അക്ഷയകുമാർ (26),  പാലക്കാട് ജയനിവാസ് പി.എം. അനീഷ് (29) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞദിവസം പുലർച്ചെ ചന്തിരൂർ കുമ്പഞ്ഞി പാടശേഖരത്തിന് സമീപം മാലിന്യം തള്ളുന്നതിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. കുറച്ചുനാളുകളായി ഈ മേഖലയിൽ മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ലോറിയിലെത്തി മാലിന്യം തള്ളിയത്. ഉടൻ തന്നെ വാഹനം വളഞ്ഞ് പിടികൂടുകയായിരുന്നു. അരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു. 

News Summary - aroor local news waste disposal in paddy field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.