ചതിക്കാത്ത നാളികേരം; പ്രതിസന്ധിയിൽ കർഷകർ നാളികേരത്തിൻെറ സ്വന്തം നാടാണ് കേരളം. തൊട്ടിൽ തൊട്ട് ചുടല വരെ കേരളീയരിൽ നാളികേരമുണ്ട്. ഭക്ഷണമായി, വരുമാനമായി, ആചാരാനുഷ്ഠാനങ്ങളിലെ അവിഭാജ്യ ഘടകമായി. എന്നിട്ടും നാളികേര കർഷകർ വലിയ വെല്ലുവിളിയും പ്രതിസന്ധിയുമാണ് നേരിടുന്നത്. രാജ്യത്തെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനവും ഉൽപാദനക്ഷമതയിൽ രണ്ടാം സ്ഥാനവും നമുക്കാണ്. കേരകൃഷിയും അതിൻെറ വരുമാനവും കേരളത്തിൽ കർഷകരുടെ നട്ടെല്ലാണെങ്കിലും പറയാനുള്ളത് നഷ്ടക്കഥയാണ്. കൃഷിയിടങ്ങളിലും വിപണിയിലും വിളയുന്നതിലേറെയും നഷ്ടത്തിൽ വിറ്റതിൻെറയും വിലയിടിവിൽ നട്ടം തിരിയുന്നതിൻെറയും നൊമ്പരങ്ങൾ പങ്കുവെക്കുകയാണ് കേരകർഷകർ. വെളിച്ചെണ്ണ വിപണിയിലെ തിരിച്ചടികൾ നാളികേര വിപണിയെ സാരമായി ബാധിക്കുന്നത് കർഷകർക്ക് ഇരുട്ടടിയാണ്. ഇടനിലക്കാർ ലാഭം കൊയ്യുേമ്പാൾ കേരകൃഷി ഉപജീവനമാക്കിയ 42 ലക്ഷത്തോളം പേരാണ് പ്രതിസന്ധിയിൽ. തെങ്ങ് ചതിക്കില്ലെന്നാണ് പഴമൊഴി. പേക്ഷ സാധ്യതകൾ ഉപയോഗപ്പെടുത്താതിരിക്കുന്നതിൻെറ തിക്തഫലമാണ് അനുഭവിക്കുന്നത്. വില തീരെ താഴെ പോകാതെ പിടിച്ചുനിർത്താൻ കുറച്ചുനാളായി കഴിയുന്നത് മാത്രമാണ് ആശ്വാസം. നാളികേര വികസന ബോര്‍ഡിൻെറ 'കോക്കനട്ട് കളരി' തെങ്ങ് കൃഷിെയയും നാളികേര വ്യവസായെത്തയും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര വികസന ബോര്‍ഡ് വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ശാസ്ത്രീയമായി തേങ്ങ വിളവെടുപ്പ് നടത്തുന്നതിന് നാളികേര വികസന ബോര്‍ഡ് ഫ്രണ്ട്‌സ് ഓഫ് കോക്കനറ്റ് ട്രീ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നാളികേര വിളവെടുപ്പിന് സാങ്കേതിക വൈദഗ്ധ്യമുള്ള ഒരുസംഘത്തെ രൂപവത്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. 2011 ലാണ് ഈ പരിശീലന പരിപാടി ആരംഭിക്കുന്നത്. ആറ് ദിവസം നീളുന്ന ഈ പരിശീലന പരിപാടിയിലൂടെ 64,666 യുവാക്കള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. നാളികേരത്തിൻെറ തൊണ്ടില്‍നിന്നും ചിരട്ടയില്‍നിന്നും രൂപപ്പെടുത്തുന്ന കരകൗശല വസ്തുക്കള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. ഈ രംഗത്ത് തൽപരരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് നാളികേര വികസന ബോര്‍ഡ് പരിശീലനം നല്‍കിവരുന്നു. തെങ്ങുകൃഷിയെയും നാളികേര വ്യവസായത്തെയും സംബന്ധിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതിന് നാളികേര വികസന ബോര്‍ഡ് സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിലും മറ്റ് പരിപാടികളിലൂടെയും രണ്ട് ലക്ഷത്തോളം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. നാളികേരത്തിൻെറയും അതിൻെറ മൂല്യവർധിത ഉൽപന്നങ്ങളുെടയും പ്രചാരണത്തിന് രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവിധ പ്രദര്‍ശനങ്ങളില്‍ നാളികേര വികസന ബോര്‍ഡ് പങ്കെടുക്കുന്നു. നീരയുടെ ഉൽപാദനത്തിന് നൈപുണ്യ വികസന പരിശീലനവും സജീവമാണ്. 2600ലധികം യുവാക്കളാണ് ഇതിൽ പരിശീലനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.