അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവെച്ച കോഫി സ്റ്റാളുകള്‍ കരാര്‍ എടുത്ത് നടത്തുന്നത് അര്‍ഹരാണെന്ന് ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായി. ആശുപത്രി വളപ്പില്‍ മൂന്ന് കോഫി സ്റ്റാളുകള്‍ക്കാണ് ഇവർക്ക് അനുമതി നല്‍കിയത്. ഇതിന്റെ റീ ടെൻഡര്‍ നടപടികള്‍ നടന്നുവരുകയാണ്. ഇതില്‍ ജെ ബ്ലോക്കിന് സമീപത്തെ കോഫി സ്റ്റാളിന്റെ ടെൻഡര്‍ വ്യാഴാഴ്ച പൂര്‍ത്തിയായി.
ബാക്കി രണ്ടെണ്ണത്തിന്റെ ടെൻഡര്‍ ക്ഷണിക്കുന്ന അവസാന തീയതി 17ഉം 25ഉം ആണ്. സ്റ്റാളുകളുടെ കരാര്‍ കാലാവധി രണ്ട് വര്‍ഷമാണ്. ലേല നടപടികളുമായി ആശുപത്രി അധികൃതർ മുന്നോട്ടുപോയപ്പോൾ കോഫീ സ്റ്റാൾ ഉടമകൾ ഇതിനെതിരെ 2016ൽ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബഞ്ച് ലേലനടപടികളുമായി മുന്നോട്ടു പോകാൻ ഉത്തരവ് നൽകി. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ചും ഉത്തരവ് ശരിവെക്കുകയായിരുന്നു. തുടർന്നാണ് റീ ടെൻഡർ നടപടികളായത്.
ടെൻഡര്‍ നല്‍കിയിട്ടുള്ളത് പലതും ബിനാമി പേരുകളിലാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട കോഫി സ്റ്റാളുകള്‍ അവരുടെ പേരില്‍ കരാറെടുത്ത ശേഷം ബിനാമികള്‍ കച്ചവടം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. കരാര്‍ എടുക്കുന്ന ഭിന്നശേഷിക്കാര്‍ കോഫി സ്റ്റാളുകളില്‍ ഉണ്ടാകണമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.