റെയിൽവേ പാർ​സലായി കടത്തിയ 436 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

ആലപ്പുഴ: റെയിൽവേ പാർ​സലായി കടത്തിയ 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ റെയിൽവേ പ്രൊട്ടക്​ഷൻ ഫോഴ്​സ്​ (ആർ.പി.എഫ്​) പിടിച്ചെടുത്തു. മൈസൂരു-കൊച്ചുവേളി എക്സ്​പ്രസിൽ തെറ്റായ വിവരങ്ങളുമായി പാർസൽ മുഖേന കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾക്ക്​ മാർക്കറ്റിൽ രണ്ടുലക്ഷത്തോളം രൂപ വിലവരും. ഏഴുകെട്ടുകളും രണ്ടുപെട്ടികളിലുമായി ഇലക്​ട്രോണിക്സ്​ ഉൽപന്നങ്ങളും കോട്ടൺ തുണിത്തരങ്ങളുമാണെന്ന്​ തെറ്റിദ്ധരിപ്പിച്ചായിരുന്നു കടത്ത്​. മഞ്ജു ബംഗളൂരു എന്ന വിലാസത്തിൽനിന്ന്​ ആലപ്പുഴ സ്വദേശിയായ ദീപകി‍ൻെറ പേരിലാണ്​ പാർസൽ എത്തിയത്​. ഇരുവരുടെയും പൂർണമായ മേൽവിലാസം ബാഗിൽ രേഖപ്പെടുത്തിയിരുന്നില്ല. റെയിൽവേ പ്ലാറ്റ്ഫോമിൽ ഇറക്കിയ കെട്ടുകൾക്ക്​ ഏറെസമയം കഴിഞ്ഞിട്ടും അവകാശികൾ എത്തിയിരുന്നില്ല. ഇതിൽ സംശ​യംതോന്നിയ ആർ.പി.എഫ്​ ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, എ.എസ്.ഐ അജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ ഇവ കണ്ടെടുത്തത്​. സംഭവത്തിൽ ആർ.പി.എഫ്. അന്വേഷണം ആരംഭിച്ചു. APL hans railway ആർ.പി.എഫ്​ പിടി​കൂടി​യ പുകയില ഉൽപന്നങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.