ആലപ്പുഴ: ആരോഗ്യമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗെസ്റ്റ് ഹൗസില്‍ നടന്ന ജില്ലതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി, പ്ലാന്‍ ഫണ്ട്, എന്‍.എച്ച്.എം. തുടങ്ങിയവ മുഖേന നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ഒമ്പത് പേരടങ്ങുന്ന സംഘത്തിന്റെ സേവനം കാത്ത് ലാബില്‍ നല്‍കും. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറമേ ആലപ്പുഴ ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയെയും ആധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തും. ജില്ലയിൽ എലിപ്പനി പടരാനുള്ള സാധ്യത കൂടുതലാണ്. പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ എലിപ്പനി ബാധിതരല്ലെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തോമസ് കെ. തോമസ് എം.എല്‍.എ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍ രാജു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. APL minister veena george ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസില്‍ നടന്ന ആരോഗ്യവകുപ്പ് ജില്ലതല അവലോകന യോഗത്തില്‍ മന്ത്രി വീണ ജോര്‍ജ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.