സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇത് സുവര്‍ണകാലം -മന്ത്രി ശിവന്‍കുട്ടി

അരൂർ: അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഏറ്റവും മികച്ച കാലമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അരൂര്‍ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ അഞ്ചുകോടി സഹായത്തോടെ കൈറ്റ് നിര്‍മിക്കുന്ന 141 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 125 എണ്ണം പൂര്‍ത്തീകരിച്ചു. 16 സ്കൂളുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 13 കെട്ടിടങ്ങള്‍ ജൂണോടെ പൂര്‍ത്തിയാകും. കിഫ്ബിയുടെ മൂന്ന് കോടി സഹായത്തോടെ നിര്‍മിക്കുന്ന 386 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 114 എണ്ണം പൂര്‍ത്തീകരിച്ചു. 70 കെട്ടിടങ്ങള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കോവിഡ് സാഹചര്യത്തിലുണ്ടായ ഇടവേളക്കുശേഷം ജൂണ്‍ ഒന്ന് മുതല്‍ സജീവമായ അധ്യയന വര്‍ഷമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദാസന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. സുമ ദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ഐ. ശൈല, വിദ്യാഭ്യാസ ഓഫിസര്‍ സി.എസ്. ശ്രീകല, തുറവൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ആര്‍. പ്രസന്നകുമാരി, അരൂര്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലത എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2012ല്‍ എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്നപ്പോള്‍ നിയോജക ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ചിത്രം പുതുതായി നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.