'ജി.എസ്.ടി ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം'

ആലപ്പുഴ: വ്യാപാരമാന്ദ്യം രൂക്ഷമായ സാഹചര്യത്തിൽ സ്വർണ വ്യാപാരമേഖല കേന്ദ്രീകരിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഹാൾമാർക്ക് സൻെറർ കേന്ദ്രീകരിച്ച് പതിയിരുന്ന് വ്യാപാരികളെ പിടിച്ച് ഹാൾമാർക്ക് ചെയ്യാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ കണ്ടുകെട്ടി സ്വർണത്തിന്‍റെ വിലയും ടാക്സും അടപ്പിക്കുകയാണ്​. ആലപ്പുഴയിലെ ഒരു സ്വർണവ്യാപാരിയിൽനിന്ന്​ എട്ട് ലക്ഷം രൂപ ഫൈൻ അടപ്പിച്ച ഉദ്യോഗസ്ഥൻ വീണ്ടും അതേവ്യാപാരിയെ കഴിഞ്ഞദിവസം പിടിച്ച് ഫൈൻ അടപ്പിച്ചു. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ്​ പ്രസിഡൻറ് റോയി പലാത്ര, വർഗീസ് വല്യക്കൻ, എം.പി. ഗുരുദയാൽ, എബി തോമസ്, കെ.നാസർ, എ.എച്ച്.എം.ഹുസൈൻ, മുട്ടം നാസർ, വേണു കൊപ്പാറ - എന്നിവർ സംസാരിച്ചു. മുട്ടക്കോഴിക്കുഞ്ഞ് വിതരണം ആലപ്പുഴ: തഴക്കര മൃഗാശുപത്രിയില്‍നിന്നും 50-60 ദിവസത്തിന് ഇടയില്‍ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്ന് 120 രൂപ നിരക്കില്‍ നല്‍കും. വ്യാഴാഴ്​ച രാവിലെ 9.30 മുതല്‍ 12 വരെയാണ് വിതരണം. പരിപാടികൾ ഇന്ന്​ ആലപ്പുഴ ചടയംമുറിഹാൾ: ആലപ്പുഴ പ്രസ്​ക്ലബ്​ ഇഫ്താർസംഗമം-വൈകു. 5.45 എടത്വ സെന്‍റ്​ ജോർജ്​ ഫൊറോനപള്ളി: ഗീവർഗീസ്​ സഹദായുടെ പെരുന്നാൾ കൊടിയേറ്റ്​ -രാവിലെ 7.30 പുന്നപ്ര സെന്‍റ്​ ജോസഫ്​സ്​ ഫെറോനപള്ളി: യൗസേപ്പ്​ പിതാവിന്‍റെ തിരുനാൾ, കൊടിയേറ്റ്​-വൈകു. 6.30 ചാരുംമൂട്​ കുറ്റിവിളയിൽ സ്​റ്റേ ഇൻ: സംസ്ഥാനവിദ്യാഭ്യാസ ഗവേഷണ പരിശീലനപരിപാടി, അധ്യാപകസംഗമം-രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.