വിഷുക്കണിയൊരുക്കാൻ അമ്പിളി മത്തനും

മാരാരിക്കുളം: വിഷുവിന് കണിയൊരുക്കാൻ ഇനി അമ്പിളി മത്തനും. ചെറിയ ഇനത്തിൽപെട്ട ഈ മത്തൻ മുൻകാലങ്ങളിൽ മറുനാട്ടിൽനിന്നാണ് മലയാളിക്ക് ലഭിച്ചിരുന്നത്. കഞ്ഞിക്കുഴിയിൽ ഇത്തവണ ഈ ഇനത്തിൽപെട്ട ചെറിയമത്തൻ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. അമ്പിളി മത്തനെന്നും മൈസൂർ മത്തനെന്നും സുന്ദരി മത്തനെന്നും വിളിപ്പേരുള്ള ചെറിയ മത്തൻ കണി ഒരുക്കുമ്പോൾ ഒതുങ്ങി ഇരിക്കുന്നതും സ്വർണവർണമുള്ളതും ആകർഷകമാണ്. യുവകർഷകൻ എസ്.പി. സുജിത് ഇത്തവണ രണ്ടേക്കറിലാണ് അമ്പിളി മത്തൻ കൃഷി ചെയ്തത്. സങ്കര ഇനം വിത്താണ് ഉപയോഗിച്ചത്. അടിവളമായി കോഴി വളവും ചാണകവുമാണ് ഉപയോഗിച്ചത്. കണിവെള്ളരിയോടൊപ്പം ഏറെ ഇഷ്ടപ്പെടുന്ന അമ്പിളി മത്തന്​ ആവശ്യക്കാർ ഏറെയാണ്. കനത്ത വേനലിലും മികച്ച വിളവാണ് സുജിത്തിന് ലഭിച്ചത്. പടം: അമ്പിളി മത്തനും സുജിത്തും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.