ആലപ്പുഴ: ഭക്തിയുടെ നിറവിൽ വിവിധ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആചരിച്ചു. ഇതോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി. ആലപ്പുഴ രൂപതയിലെ തിരുക്കർമങ്ങൾക്ക് ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തീർഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിലെ വിശുദ്ധവാര തീർഥാടനത്തിന് തുടക്കമായി. ഓശാന ഞായറാഴ്ച രാവിലെ ആറിന് പൂങ്കാവ് സെന്‍റ് ആന്‍റണീസ് ചാപ്പലിൽ നടന്ന കുരുത്തോല വെഞ്ചെരിപ്പ് വികാരി ഡോ. ജോസി കണ്ടനാട്ടുതറ നിർവഹിച്ചു. ഫാ. ബനസ്റ്റ് ജോസഫിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലി മധ്യേ ഫാ. ഷിബിൻ പുത്തൻപുരയ്ക്കൽ വചന സന്ദേശം നൽകി. ഫാ. സിബി അഗസ്റ്റിൻ, ഫാ. ബിബിൻ എന്നിവർ സഹകാർമികരായിരുന്നു. വൈകീട്ട് അഞ്ചിന് ചെട്ടികാട് കടപ്പുറത്തുനിന്ന് വിശ്വാസികൾ നടത്തിയ പരിഹാര പ്രദർശനം പൂങ്കാവ് പള്ളിയിൽ എത്തിച്ചേർന്നപ്പോൾ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ സമാപന സന്ദേശം നൽകി. തീർഥാടകരുടെ സൗകര്യാർഥം 11 മുതൽ കല്ലറ ദേവാലയത്തിൽ കർത്താവിന്‍റെ പീഡാനുഭവ തിരുസ്വരൂപം ദർശിക്കുന്നതിനും നേർച്ച അർപ്പിക്കുന്നതിനുമുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽനിന്ന് പ്രത്യേക ബസ് സർവിസും ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് എന്നീ ബസുകൾക്ക് പൂങ്കാവ് ഹൈവേ ജങ്ഷനിൽ പ്രത്യേകം സ്റ്റോപ്പുകളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.