മന്ത്രി കൃഷ്ണപുരം കൊട്ടാരം സന്ദർശിച്ചു

കായംകുളം: മന്ത്രി അഹമ്മദ് ദേവർകോവിൽ കൃഷ്ണപുരം കൊട്ടാരം സന്ദർശിച്ച്​ പ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിനടക്കം 1.40 കോടി രൂപ അനുവദിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. ഇതിന്റെ പുരോഗതിയും മനസ്സിലാക്കി. കൊട്ടാരത്തിലെ കുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, അലങ്കാര ദീപങ്ങൾ എന്നീ പ്രവൃത്തികൾ നടപ്പാക്കുന്നതിന് ഇടപെടൽ നടത്താമെന്ന്​ ഉറപ്പും നൽകി. യു. പ്രതിഭ എം.എൽ.എ, വാർഡ് കൗൺസിലർ ബിനു അശോകൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: APLKY1KOTTARAM മന്ത്രി അഹമ്മദ് ദേവർ കോവിൽ കൃഷ്ണപുരം കൊട്ടാരം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.