അമ്പലപ്പുഴ: ചരക്ക് വാഹനങ്ങളുടെ അമിതഭാരം കയറ്റിയുള്ള യാത്ര അപകടങ്ങൾക്ക് വഴിവെക്കുന്നു. പരിശോധനക്കും നടപടിയെടുക്കാനും അധികൃതർ മടിക്കുകയാണ്. തടി ഉൾപ്പെടെ വിവിധ ചരക്കുകൾ അമിതമായി കയറ്റിയാണ് ലോറികൾ പായുന്നത്. തിങ്കളാഴ്ച ഇത്തരത്തിൽ ടിൻ ഷീറ്റ് കയറ്റിവന്ന പിക്ക് അപ് വാൻ മറിഞ്ഞ് വഴി യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയ പാതക്കരികിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് അമിതഭാരം മൂലം മറിഞ്ഞത്. ടിൻ ഷീറ്റ് ദേഹത്തു വീണാണ് സ്ത്രീക്ക് പരിക്കേറ്റത്. കൂടുതലും രാത്രി കാലങ്ങളിലാണ് അമിതമായി ചരക്കുകൾ കയറ്റിക്കൊണ്ടു പോകുന്നത്. രണ്ട് ലോറികളിൽ കയറ്റാവുന്ന ചരക്കുകളാണ് പലപ്പോഴും ഒരു വാഹനത്തിൽ കയറ്റുന്നത്. പല ജില്ലകൾ കടന്നാണ് ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിലെത്തുന്നത്. എന്നിട്ടും പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇതിന് നേരെ കണ്ണടക്കുകയാണ്. ( അമിതഭാരം കയറ്റിയ പിക് അപ് വാന്‍ മറിഞ്ഞനിലയില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.