വാക്സിൻ ഇനി വീട്ടിലെത്തും പുതിയ പദ്ധതിയുമായി ഡോക്​ടേഴ്​സ്​ ഫോർ യു

ആലപ്പുഴ: അവസാന ആളിലേക്കും കോവിഡ്​ കോവിഡ്​ വാക്സിൻ എത്തിക്കാനുള്ള പദ്ധതിയുമായി ഡോക്​ടേഴ്​സ്​ ഫോർ യു. വാക്സിൻ എടുക്കാത്തവരുടെ വീട്ടിലെത്തിയാവും നൽകുക. ജില്ല പഞ്ചായത്ത്‌, ജില്ല ഭരണകൂടം, ആരോഗ്യ വകുപ്പ് എന്നിവരുമായി ചേർന്നാണ്​ ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കാവശ്യമായ മെഡിക്കൽ ടീം, വാഹനം എന്നിവ ഡോക്​ടേഴ്​സ് ഫോർ യു ലഭ്യമാക്കും. വാക്‌സിൻ ആരോഗ്യ വകുപ്പും മൊബിലിസേഷൻ ജില്ല പഞ്ചായത്തും നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ 10ന്​ ജില്ല പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി നിർവഹിക്കും. വാക്‌സിനേഷൻ ആവശ്യമുള്ളവർ അടുത്തുള്ള ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടണം. ഫോൺ: 919645196343, 919746290508. കടപ്പുറത്ത് വീണ്ടും ആത്മഹ്യശ്രമം; യുവാവിനെ രക്ഷിച്ചു ആലപ്പുഴ: കടലിൽചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെ ടൂറിസം പൊലീസ്​ രക്ഷിച്ചു. ഞായറാഴ്ച രാത്രി 10.45നായിരുന്നു സംഭവം. കടപ്പുറത്ത് കാറ്റാടി ഭാഗത്ത്​ കൊല്ലം സ്വദേശിയായ 35 കാരനാണ് ആത്മഹത്യക്കെത്തിയത്. കൊല്ലത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യയും കുട്ടിയുമുണ്ട്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്യാനായി കടപ്പുറത്ത് എത്തുകയായിരുന്നു. ജനത്തിരക്ക് കാരണം രാത്രിയോടെയാണ് കടലിലേക്ക് ഇറങ്ങിയത്. സംഭവം കണ്ട് കോസ്റ്റൽ വാർഡൻ മാർഷലെത്തിയാണ്​ രക്ഷിച്ചത്​. പിന്നീട്​ കൗൺസലിങ്​ നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ടൂറിസം എസ്.ഐ പി. ജയറാം, പൊലീസുകാരൻ മാത്യു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.