നിർമാണ വസ്തുക്കളുടെ വില കുതിച്ചുയരുന്നു

തുറവൂർ: കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. കല്ല്​, മെറ്റൽ, എം സാൻഡ്, സിമന്‍റ്​, ബ്രാൻഡഡ് കമ്പി എന്നിവയുടെ വിലയാണ് കുതിച്ചുയരുന്നത്. കല്ലിനും മുക്കാൽ ഇഞ്ച് മെറ്റലിനും സമാനതകളില്ലാത്ത വിലക്കയറ്റമാണ്. പാറമണലിന് ഒരടിക്ക് 57-61 രൂപയും, പാക്കറ്റ്​ സിമന്‍റിന് 420-450 രൂപയും വാർക്ക കമ്പി ഒരു കിലോക്ക്​ 100 രൂപയും ആണ് നിലവിലെ വില. ഒരു കിലോ കമ്പിക്ക് 72 രൂപയായിരുന്നതാണ്​ ഒറ്റയടിക്ക് 25 രൂപയിലധികം വർധിച്ചാണ്​ 98 -100 രൂപയിൽ എത്തിയത്​. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം സജീവമായ സമയത്തുള്ള വില വർധന സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്​. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിലെ സിമന്‍റ്​ കമ്പനികൾ കേരളത്തെ കൊള്ളയടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്​. നിർമാണ മേഖലയെ അമിത വിലക്കയറ്റവും കൂലിച്ചെലവും പ്രതിസന്ധിയിലാക്കിയതായി നിർമാണമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.