ചാരുംമൂട്: ഹോംഗാർഡിൻെറ അപകടമരണം നാടിന് നൊമ്പരമായി. കായംകുളം അഗ്നിരക്ഷാ സേന യൂനിറ്റിൽ ജോലി ചെയ്തുവന്ന താമരക്കുളം കിഴക്കേമുറി ഉല്ലാസ് നിവാസിൽ രാജശേഖരൻ പിള്ളയാണ് (62) മരിച്ചത്. സൈനിക സേവനത്തിനുശേഷം നാട്ടിലെത്തുകയും പിന്നീട് സംസ്ഥാന ആഭ്യന്തര വകുപ്പിനുകീഴിൽ ഹോംഗാർഡായി ജോലി ചെയ്തുവരുകയുമായിരുന്നു. ബുധനാഴ്ച രാവിലെ 5.30 ഓടെ ചാരുംമൂട് ടൗൺ സിഗ്നലിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ഫുട്പാത്തിനപ്പുറം തെറിച്ചുവീഴുകയും അതി ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവർ അധികം വൈകാതെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. നാട്ടിൽ എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറിയിരുന്ന രാജശേഖരൻ പിള്ളയുടെ വേർപാട് നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം വ്യാഴാഴ്ച രാവിലെ കായംകുളം ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി താമരക്കുളത്തെ വസതിയിലെത്തിച്ച് സംസ്കരിക്കും. ഫോട്ടോ: ചാരുംമൂട്ടിൽ ബുധനാഴ്ച അപകടത്തിൽപെട്ട സ്കൂട്ടറും കാറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.