ഹിജാബ്: കോടതി വിധി അവകാശം ഹനിക്കുന്നത് -കേരള മുസ്​ലിം ജമാഅത്ത്

ആലപ്പുഴ: മുസ്​ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ അനിവാര്യമല്ലെന്ന കര്‍ണാടക ഹൈകോടതിയുടെ പരാമര്‍ശം ഇസ്​ലാമിക പ്രമാണ വിരുദ്ധമാണെന്ന് കേരള മുസ്​ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 'റിവൈവല്‍-22' നേതൃക്യാമ്പ്. സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ. ത്വാഹ മുസ്​ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി യു.സി. അബ്ദുല്‍മജീദ് മാസ്റ്റര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ല പ്രസിഡന്‍റ്​ എച്ച്. അബ്ദുന്നാസര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യു.സി. അബ്ദുല്‍മജീദ് മാസ്റ്റര്‍, എസ്. നസീര്‍, അബ്ദുറഷീദ് കരുമാടി, ഹുസൈന്‍ മുസ്​ലിയാര്‍ കായംകുളം, സനോജ് സലീം, കെ.എ. ജാഫർകുഞ്ഞാശാന്‍ എന്നിവർ സംസാരിച്ചു. കെ.എ. മുസ്തഫ സഖാഫി പ്രാര്‍ഥന നടത്തി. ടി.എ. അബ്ദുല്‍ഖാദര്‍ മുസ്​ലിയാര്‍ നന്ദി പറഞ്ഞു. ചിത്രം കേരള മുസ്​ലിം ജമാഅത്ത് ജില്ല നേതൃപരിശീലന ക്യാമ്പ് 'റിവൈവല്‍ 22' സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ. ത്വാഹ മുസ്​ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്യുന്നു APL JAMAATH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.