പദ്ധതിയെ സർവശക്തിയും സമാഹരിച്ച് ചെറുക്കും -എം.എം. ഹസൻ ചെങ്ങന്നൂര്‍: കെ-റെയിൽ പദ്ധതിയെ സർവശക്തിയും സമാഹരിച്ച് ചെറുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കെ-റെയിലിനെതിരെയുള്ള യു.ഡി.എഫ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയില്‍ കടന്നുപോകുന്ന വില്ലേജുകളില്‍ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ ജനസദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് ചെങ്ങന്നൂരിലെ മുളക്കുഴയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും. പദ്ധതിക്കായി കല്ല് സ്ഥാപിക്കുന്നതിനെതിരെ വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ പ്രതിരോധത്തിന് യു.ഡി.എഫ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ.ബി. രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി പ്രസിഡന്‍റുമാരായ രാജേന്ദ്രപ്രസാദ്, പ്രഫ. സതീഷ് കൊച്ചുപറപ്പില്‍, ബി. ബാബുപ്രസാദ്, യു.ഡി.എഫ് ജില്ല ഭാരവാഹികളായ സി.കെ. ഷാജി മോഹന്‍, കെ.സി രാജന്‍, വിക്ടര്‍ ടി. തോമസ്, ഷംസുദ്ദീന്‍, എം. മുരളി, ജോസഫ് എം. പുതുശ്ശേരി, കോശി എം.കോശി, ഇ.വൈ.എം. ഹനീഫ മൗലവി, എ. നിസാര്‍, കളത്തില്‍ വിജയന്‍, സുനില്‍ പി. ഉമ്മന്‍, മാന്നാര്‍ അബ്ദുൽ ലത്തീഫ്, ഡി. വിജയകുമാര്‍, ജൂണി കുതിരവട്ടം, അഡ്വ. ഡി. നാഗേഷ് കുമാര്‍, പി.വി ജോണ്‍, അഡ്വ. ജോര്‍ജ് തോമസ്, മറിയാമ്മ ജോണ്‍ ഫിലിപ്, രാജന്‍ കണ്ണാട്ട്, ജിജി പുന്തല, സലാം, ബിപിന്‍ മാമ്മന്‍, അഡ്വ. ഹരി പാണ്ടനാട്, സണ്ണി കോവിലകം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.