ചാരുംമൂട്: സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പേരൂർക്കാരാണ്മ കുറ്റിപ്പുറത്ത് ഗോപാലന്റെ നിര്യാണത്തിൽ ചാരുംമൂട് മലയാളം സർഗവേദി അനുശോചിച്ചു. അനുശോചന സമ്മേളനം കവി രാജൻ കൈലാസ് ഉദ്ഘാടനം ചെയ്തു. സർഗവേദി പ്രസിഡന്റ് നസീർ സീതാർ അധ്യക്ഷത വഹിച്ചു. പി.എം. ഷരീഫ്, ചുനക്കര പ്രകാശ്, ഭരണിക്കാവ് രാധാകൃഷ്ണൻ, ചാരുംമൂട് രാധാകൃഷ്ണൻ, ജഗദീഷ് കരിമുളക്കൽ, എം. കൃഷ്ണൻ നായർ, കറ്റാനം ഓമനക്കുട്ടൻ, ഗോപാൽജി വള്ളികുന്നം, പ്രസാദ് മാധവൻ, വാസന്തി പ്രദീപ്, ശാരദ കറ്റാനം, സുഭദ്രാമ്മ, അനിൽ ഓച്ചിറ, ഭരണിക്കാവ് കൃഷ്ണൻ, ഒ.ആർ. രാമചന്ദ്രൻ കരിമുളക്കൽ, സുജാത കരുണാകരൻ, അജികുമാർ കറ്റാനം, തങ്കരാജ്, പച്ചക്കാട് പരമേശ്വരൻ എന്നിവർ സംസാരിച്ചു. ചാരുംമൂട്: സ്ഥാപക സെക്രട്ടറിയായിരുന്ന കുറ്റിപ്പുറത്ത് ഗോപാലന്റെ നിര്യാണത്തിൽ മൈത്രി ഫൈൻ ആർട്സ് അനുശോചിച്ചു. പ്രസിഡന്‍റ് പി.എം. ഷറീഫ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ, വള്ളികുന്നം രാമചന്ദ്രൻ, റജി, നസീർ സീദാർ, ടി. കൊച്ചുകുഞ്ഞ്, വിശ്രുതൻ ആശാരി, കൃഷ്ണൻ നായർ, വി.ജി. ജനാർദനൻ നായർ, പ്രസന്നകുമാർ, ശിവപ്രകാശ്, രാജൻ കൈലാസ്, എബ്രഹാം വർഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.