നടപ്പാത കൈയേറി കച്ചവടം അപകടത്തിന്​ വഴിയൊരുക്കുന്നു

തുറവൂർ: റോഡുകളുടെ ഇരുവശത്തെയും നടപ്പാത കൈയേറിയുള്ള കച്ചവടം അപകടമുണ്ടാക്കുന്നു. തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിന്‍റെ ഇരുവശത്തുമുള്ള കച്ചവടമാണ് അപകടം വർധിപ്പിക്കുന്നത്. നടപ്പാതയിലെ കച്ചവടം മൂലം കാൽനടക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇതുവഴിയുള്ള യാത്ര ദുഷ്കരം ആയിരിക്കുകയാണ്. നാട്ടുകാർ നിരവധി പരാതി പൊലീസിലും പൊതുമരാമത്ത് വകുപ്പിനും നൽകിയിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതികൾ ഉയരുമ്പോഴും മാധ്യമങ്ങളിൽ വാർത്ത വരുമ്പോഴും ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ഉദ്യോഗസ്ഥർ വന്ന് പൊളിച്ചു മാറ്റുകയും നടപ്പാതയിൽനിന്ന് സാധനങ്ങൾ മാറ്റുകയും ചെയ്യുന്നു. എന്നാൽ, ഇവർ പോയിക്കഴിയുമ്പോൾ വീണ്ടും പൂർവാധികം ശക്തമായി കച്ചവടം നടത്തുകയാണ് ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പും പൊലീസും ഇടപെട്ട്​ നടപ്പാത കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പടം : തുറവൂർ കവലക്ക്​ കിഴക്ക്​ നടപ്പാത കൈയേറിയുള്ള കച്ചവടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.