റോഡിൽ ഉപേക്ഷിച്ച ലോറി അപകട ഭീഷണിയാകുന്നു

തുറവൂർ: പാട്ടുകുളങ്ങര-നാലുകുളങ്ങര റോഡിൽ കുറുമ്പിൽ പാലത്തിന് കിഴക്കുവശം വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടഭീഷണിയുയർത്തി ഇൻസുലേറ്റഡ് ലോറി കിടക്കാൻ തുടങ്ങിയിട്ട് ആറു മാസം. ഉപേക്ഷിക്കപ്പെട്ട നിലയിൽ, റോഡിലേക്ക് കയറിക്കിടക്കുന്നതിനാൽ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാകാത്ത സ്ഥിതിയാണ്​. റോഡിനരികിൽ കിടക്കുന്ന ലോറി, ഡ്രൈവർമാർക്ക് ഇരുട്ടിൽ കാണാനാവില്ല. കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ യുവാവ് മിനിലോറിയിൽ തട്ടി റോഡിൽ വീണ് പരിക്കേറ്റിരുന്നു. അപകടക്കെണിയായ ലോറി നീക്കം ചെയ്യാൻ കുത്തിയതോട് പൊലീസോ, പഞ്ചായത്ത്​ അധികൃതരോ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.