കാപ്പ പ്രകാരം നാടുകടത്തിയ പ്രതി പിടിയിൽ

അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് കട ആക്രമിച്ച കേസില്‍ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കന്‍വേലി വിഷ്ണുവാണ്​ (42) പുന്നപ്ര പൊലീസിന്‍റെ പിടിയിലായത്. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക്​ പറവൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽ സുഹൃത്ത് കണ്ണൻ എന്ന വിനീതുമായി വരുകയും പണം കിട്ടാതെ സാധനം തരില്ലെന്ന് പറഞ്ഞതിൽ പ്രകോപിതരായ ഇവർ അലമാര മറിച്ചിടുകയും കടക്കാരനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത്​ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.