മാവേലിക്കര: രാജരവിവർമ ഫൈൻ ആർട്സ് കോളജിൽ പെയിന്‍റിങ്, പ്രിന്‍റ് മേക്കിങ്, സിറാമിക്, പോസ്റ്റർ ഡിസൈൻ ക്യാമ്പായ 'ഒബ്ജക്ടിഫൈ സബ്ജക്ടി ഫൈ' തുടങ്ങി. വിദ്യാർഥികൾക്ക് വരക്കാനുള്ള കാൻവാസ് നൽകി ആർട്ട് ഹിസ്റ്റോറിയനും അധ്യാപികയുമായ പ്രീതി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് സുനി അധ്യക്ഷത വഹിച്ചു. അപ്ലൈഡ് ആർട്ട് വിഭാഗം മേധാവി വി. രഞ്ജിത്ത് കുമാർ, അധ്യാപകരായ ശ്രീകാന്ത് രവി, വി.എം. ബിനോയ്, പ്രകാശൻ, റോബർട്ട്, സുനിൽ ലാൽ, ശ്രീജിത്, ആദർശ്, ചെയർപേഴ്സൻ നവ്യ എന്നിവർ സംസാരിച്ചു. ഫോട്ടോ : വിദ്യാർഥിനിക്ക് വരക്കാനുള്ള കാൻവാസ് നൽകി പ്രീതി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.