അരൂക്കുറ്റി: 1008 സർവിസ് സഹകരണ സംഘത്തിന്‍റെ വാർഷിക പൊതുയോഗവും സാമ്പത്തിക സഹായ വിതരണവും ആയിരത്തെട്ട് എൻ.എഫ്.സി.എ ഹാളിൽ നടന്നു. സംസ്ഥാന സഹകരണവകുപ്പിന്‍റെ സഹായത്തോടെ ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെടുന്ന സംഘ അംഗങ്ങൾക്കും മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർക്കുമാണ് സാമ്പത്തിക സഹായം വിതരണം നൽകിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. സംഘം പ്രസിഡന്‍റ് ഇ.കെ. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം എൻ.എം. ബഷീർ, ടി.കെ. മജീദ്, സംഘം സെക്രട്ടറി സുജാതദേവി, ബാലകൃഷ്ണ കൈമൾ, നിധീഷ്ബാബു, ഇ.എം. രമേശൻ, സി.എസ്. സത്താർ, അംബുജാക്ഷൻ, സിന്ധു, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.