സൗജന്യ തയ്യൽ പരിശീലന ക്ലാസ്

മാന്നാർ: കുടുംബശ്രീ ജില്ല മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മാന്നാർ പഞ്ചായത്തിൽ കുടുംബശ്രീ നേതൃത്വത്തിൽ ഒരു മാസത്തെ തയ്യൽ പരിശീലന ക്ലാസിന് തുടക്കമായി. 18 വാർഡിൽനിന്നായി 60 വനിതകൾക്കാണ്​ പരിശീലനം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുകുമാരി തങ്കച്ചൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി, വൈസ് പ്രസിഡന്‍റ്​ സുനിൽ ശ്രദ്ധേയം, സ്ഥിരം സമിതി ചെയർമാൻമാരായ സലിം പടിപ്പുരക്കൽ, ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ജനപ്രതിനിധികളായ വി.ആർ. ശിവപ്രസാദ്, സുജാത മനോഹരൻ, സലീന നൗഷാദ്, സുജിത് ശ്രീരംഗം, മധു പുഴയോരം, ശാന്തിനി ബാലകൃഷ്ണൻ, കെ.സി. പുഷ്പലത, ആ സൂത്രണ സമിതി വൈസ് ചെയർമാൻ പി.എൻ. ശെൽവരാജൻ, ഗീത ഹരിദാസ്, സുശീല സോമരാജൻ എന്നിവർ സംസാരിച്ചു. പടം: മാന്നാർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുകുമാരി തങ്കച്ചൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.