കൊയ്ത്തും നെല്ല് സംഭരണവും കുറ്റമറ്റതാക്കണം -കർഷക കോൺഗ്രസ്

ആലപ്പുഴ: കൊയ്ത്തും നെല്ല് സംഭരണവും സുഗമമാക്കുന്നതിന് പാടശേഖര സമിതി അംഗങ്ങളെയും കർഷക സംഘടന പ്രതിനിധികളെയും വിളിച്ചുചേർക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ മാത്യു ചെറുപറമ്പൻ ആവശ്യപ്പെട്ടു. ജില്ല കാർഷിക വികസന സമിതിയുടെ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഭരണകൂടം കൊയ്ത്തുയന്ത്ര ഇടനിലക്കാരെ വിളിച്ചുചേർത്തത്. മറ്റ് സംസ്ഥാനങ്ങളിൽ കൊയ്ത്ത് ആരംഭിക്കുമ്പോൾ കുട്ടനാട്ടിൽ യന്ത്രങ്ങളുടെ കുറവ് ഉണ്ടാവുകയും ചാർജ് വർധനവ് ഉണ്ടാക്കാൻ ഇടനിലക്കാർ ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അടിയന്തരമായി യോഗം വിളിക്കണം. കൂടാതെ നെല്ല് സംഭരണത്തിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളും ചർച്ച ചെയ്യണമെന്നും മാത്യു ചെറുപറമ്പൻ ജില്ല കാർഷിക വികസന സമിതിയോടും ഭരണ കേന്ദ്രത്തോടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.