ആലപ്പുഴ: അനാവശ്യമായി വലിച്ചതും പരാതിക്കാരന് ഉപയോഗമില്ലാത്തതുമായ സർവിസ് വയറുകൾ നീക്കം ചെയ്യാൻ സർവിസ് ചാർജ് അടക്കണമെന്ന വൈദ്യുതി ബോർഡിൻെറ നിർബന്ധം യുക്തിക്ക് നിരക്കാത്തതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. യഥാർഥ ഉപഭോക്താക്കളിൽനിന്ന് ചെലവ് ഈടാക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. എടത്വ സ്വദേശി ജെറി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തൻെറ കടയുടെ മുകളിലൂടെ വലിച്ചിട്ടുള്ള വയറുകൾ വൈദ്യുതി ബോർഡ് മാറ്റുന്നില്ലെന്നാണ് പരാതി. സർവിസ് വയറുകൾ പൂർണമായി മാറ്റാൻ ഒരു സപ്പോർട്ട് പോസ്റ്റ് സ്ഥാപിക്കണം. ഇതിന് 7040 രൂപ പരാതിക്കാരൻ അടക്കണം. എന്നാൽ, അദ്ദേഹം തുക അടക്കാൻ തയാറല്ല. പരാതിക്കാരന്‍റെ പിടിവാശികൊണ്ടാണ് സർവിസ് വയറുകൾ മാറ്റാൻ കഴിയാത്തതെന്നും വൈദ്യുതി വകുപ്പ് കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പരാതിക്കാരൻ തള്ളി. സർവിസ് വയർ ആവശ്യമുള്ള ഉപഭോക്താക്കൾക്കുള്ള സ്ഥലത്ത് പോസ്റ്റിടാതെ തൻെറ വീട്ടിലേക്കുള്ള ചെറിയ വഴിയിൽ പോസ്റ്റിടാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് പരാതിക്കാരൻ അറിയിച്ചു. തനിക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ബോർഡ് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പരാതിക്കാരന് നൽകേണ്ട സേവനത്തിന് മാത്രം പരാതിക്കാരൻ ഫീസ് ഒടുക്കിയാൽ മതിയെന്നും നാലാഴ്ചക്കകം പരാതി പരിഹരിക്കണമെന്നും ഡിവിഷണൽ എൻജിനീയർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.