കായംകുളം: ഖാർകിവിലെ യുദ്ധമുഖത്തുനിന്ന് ജീവനും കൈയിലെടുത്ത് യാത്രയായ ഹരിപ്രിയ ആശ്വാസതീരത്ത്. നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി കായംകുളം ചിറക്കടവം തുണ്ടിൽ ഹരിപ്രിയയാണ് റുമേനിയയിൽ എത്തിയത്. യുദ്ധം തുടങ്ങിയപ്പോൾ മുതൽ ഹോസ്റ്റലിൻെറ താഴത്തെ നിലയിലെ ബങ്കറിലായിരുന്നു ഹരിപ്രിയയും കൂട്ടുകാരും കഴിഞ്ഞത്. വെടിയൊച്ചകളും ബോംബുകൾ വീഴുന്ന ശബ്ദങ്ങളും ഭയം ഇരട്ടിപ്പിച്ച സന്ദർഭത്തിൽ രക്ഷപ്പെടാൻ ലഭിച്ച സന്ദേശം സാഹസിക മനസ്സോടെ ഉൾക്കൊള്ളുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അടുത്തുള്ള റെയിൽവേസ്‌റ്റേഷനിൽനിന്നും റുമേനിയ അതിർത്തി ലക്ഷ്യമാക്കി ട്രെയിൻ കയറുകയായിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചായിരുന്നു യാത്ര. അഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് അതിർത്തിയിൽ എത്തിയത്. തുടർന്ന് ബസിലാണ് റുമേനിയൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്. യുദ്ധം തുടങ്ങിയതുമുതൽ ഉറക്കം നഷ്ടപ്പെട്ട മാതാവ് തങ്കച്ചിയുടെ മുഖത്ത് ഇപ്പോൾ ആശ്വാസമാണ്. ചിത്രം: APLKY1HARIPRIYA ഹരിപ്രിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.