മണൽക്കടത്ത്: വാഹനങ്ങൾ പിടികൂടി

മാന്നാർ: കുട്ടമ്പേരൂർ ആറിന്‍റെ തീരത്ത് ബണ്ട്​ പിടിച്ചിരുന്ന മണൽ അനധികൃതമായി കടത്തിയ സംഭവത്തിൽ മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ വാഹനങ്ങൾ മാന്നാർ പൊലീസ് പിടികൂടി. കുട്ടമ്പേരൂർ ഒമ്പതാം വാർഡിൽ അലിൻഡ് സ്വിച്ഗിയർ ഡിവിഷൻ കമ്പനിയുടെ സമീപത്തെ നദി ആഴം കൂട്ടിയപ്പോൾ ലഭിച്ച മണൽ ഉപയോഗിച്ച് ആറുമീറ്റർ ഉയരത്തിൽ പൊക്കിയ ബണ്ട്​ നിരത്തിയാണ് മണൽ കടത്തിയത്. ഇവിടെ തണ്ണീർത്തടങ്ങൾ നികത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി പറഞ്ഞു. മണൽ നികത്തിയതുമൂലം ആറിന്‍റെ രണ്ടര മീറ്ററോളം ഭാഗം വീതി കുറഞ്ഞതായും ഇറിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ശാലിനി രഘുനാഥ്, അംഗം വി.ആർ. ശിവപ്രസാദ്, മാന്നാർ വില്ലേജ് ഓഫിസർ സുധീർ, മേജർ ഇറിഗേഷൻ എ.ഇ ജ്യോതി.സി, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.