കോവിഡ്: ട്രയാജ് സംവിധാനം പ്രയോജനപ്പെടുത്തണം -കലക്ടർ

pls paste near lead മെഡിക്കൽ കോളജിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് ആലപ്പുഴ: കോവിഡ് ബാധിച്ച രോഗികളെ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടർ എ. അലക്സാണ്ടർ നിർദേശിച്ചു. വൻെറിലേറ്റർ വേണ്ടിവരുന്ന ഗുരുതര രോഗികളുടെ (കാറ്റഗറി സി) ചികിത്സക്കായാണ് മെഡിക്കൽ കോളജ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി സേവനം ആവശ്യമുള്ളവർ ജില്ലാതല കൺട്രോൾ റൂമിലാണ് (ഫോൺ- 0477 2239999) ആദ്യം ബന്ധപ്പെടേണ്ടത്. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശ പ്രകാരം ഏറ്റവും അടുത്ത ട്രയാജിലേക്ക് രോഗിയെ എത്തിക്കണം. ട്രയാജിൽ ആരോഗ്യനില വിലയിരുത്തിയശേഷം കിടത്തി ചികിത്സ അനിവാര്യമാണെങ്കിൽ അതിന് സൗകര്യമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. രോഗിയുടെ നില ഗുരുതരമാണെങ്കിൽ മാത്രമാണ് മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ വിഭാഗത്തിലേക്ക് മാറ്റുക. ജില്ലയിൽ ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി, ചേർത്തല, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികൾ, ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജുകൾ പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.