അയൽവാസിയെ വെട്ടിയ പ്രതി പിടിയിൽ

വള്ളികുന്നം: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ പുത്തൻപുരയിൽ സോമനാണ് (66) അറസ്റ്റിലായത്. അയൽവാസിയായ വിളയിൽ പടീറ്റതിൽ പ്രകാശിനാണ് (46) വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. കഴുത്തിന് പരിക്കേറ്റ പ്രകാശിനെ കായംകുളം ഗവ. ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ എം.എം. ഇഗ്‌നേഷ്യസ്, എസ്.ഐ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചിത്രം: APLKY6POLICE സോമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.