അപകടനിയന്ത്രണ പദ്ധതികളില്ല; കെ.പി റോഡ് വീണ്ടും കുരുതിക്കളമാകുന്നു

ചാരുംമൂട്: സംസ്ഥാന പാതയായ കായംകുളം-പുനലൂര്‍ റോഡ് വീണ്ടും കുരുതിക്കളമാകുന്നു. ചെറിയ ഇടവേളക്കുശേഷം ചാരുംമൂട് ജങ്ഷന് കിഴക്ക് എസ്.ബി.ഐക്ക് സമീപം വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ കാൽനടക്കാരനായ താമരക്കുളം കണ്ണനാകുഴി മംഗലത്തു പടീറ്റതിൽ രാമചന്ദ്രൻ പിള്ളക്കാണ്​ (74) ജീവൻ നഷ്ടമായത്​. അപകടങ്ങൾ ആവർത്തിക്കുമ്പോഴും നിയന്ത്രണ പദ്ധതികള്‍ റിപ്പോര്‍ട്ടിലൊതുങ്ങുകയാണ്. കെ.പി റോഡിൽ കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ചാരുംമൂട് മേഖലയിലാണ്. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലും മറ്റ് വാഹനങ്ങളുടെ അമിതവേഗവുമാണ് പലപ്പോഴും അപകട കാരണമാകുന്നത്. ഭൂരിഭാഗം ടിപ്പറുകൾക്കും വേഗപ്പൂട്ടുകൾ ഉണ്ടെങ്കിലും ഇവയുടെ ബന്ധം വിച്ഛേദിച്ചാണ് അമിതവേഗത്തിൽ പായുന്നത്. ഇവ നിയന്ത്രിക്കാൻ ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ല. കെ.പി റോഡില്‍ ഫ്ലയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതിയുമുണ്ട്. റോഡരികിലെ അനധികൃത പാര്‍ക്കിങ്ങും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ചാരുംമൂട് ജങ്ഷനിൽ സിഗ്​നല്‍ തെറ്റിച്ചുള്ള വാഹനങ്ങളുടെ യാത്ര തടയാന്‍ അധികൃതർക്ക് കഴിയുന്നില്ലെന്ന ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.