ആലപ്പുഴ: പിണറായി സർക്കാർ കൊണ്ടുവന്ന കയർ പുനഃസംഘടന പാക്കേജ് കയർ വ്യവസായം കേരളത്തിൽ പൂർണമായും ഇല്ലാതാക്കാനേ സഹായിക്കൂവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും കയർ പൊതുമേഖല സ്ഥാപനങ്ങളുടെ ജീവനക്കാരുടെ സംഘടന പ്രസിഡന്റുമായ എ.എ ഷുക്കൂർ ആരോപിച്ചു. നിലവിൽ രാജ്യത്ത് കയർ വ്യവസായത്തിന്‍റെ മുഖ്യ കേന്ദ്രമായി തമിഴ്നാട് മാറിയിട്ടുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന ചകിരിയും കയറും ഗുണനിലവാരത്തിൽ മുന്നിലാണ്. തമിഴ്നാട് സർക്കാർ കയർ-വ്യവസായ സംരംഭകർക്ക് കാര്യമായ പിന്തുണയും നൽകുന്നുണ്ട്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ചകിരിയും കയറും ഗുണനിലവാരം കുറഞ്ഞതാകാൻ കാരണം സർക്കാർ പൊതുമേഖലയിൽ ഉപയോഗിക്കുന്ന മെഷിനറികളുടെ നിലവാരമില്ലായ്മയാണെന്ന് വ്യാപക പരാതിയുണ്ട്. ഇത്തരം പരാതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കയർപിരി തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളും വേദനകളും ക്ലേശങ്ങളും പരിഹരിക്കാൻ ഇപ്പോഴത്തെ കയർ പുനഃസംഘടന പാക്കേജ് സഹായകമാവില്ല. ഗുണനിലവാരമില്ലാത്ത യന്ത്രങ്ങൾ സംഘങ്ങളിൽ അടിച്ചേൽപ്പിച്ച എൻ.സി.ആർ.എം.ഐയുടെ (നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്) പ്രവർത്തനങ്ങൾ സംബന്ധിച്ചും കയർ മെഷിനറി ഫാക്ടറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.