പാവുക്കര മൂന്നാംവാർഡ്​ ജോസ്​ വിഭാഗത്തിനുതന്നെ

ചെങ്ങന്നൂർ: സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് ഇടപെട്ടു. മാന്നാറിൽ കേരള കോൺഗ്രസ്-എം ജോസ് വിഭാഗം സ്ഥാനാർഥിക്ക്​ മാറ്റമില്ല. എൽ.ഡി.എഫ് ഘടകക്ഷിയായി മാറിയിട്ടും യു.ഡി.എഫിലായിരിക്കേ കാലങ്ങളായി മത്സരിക്കുന്ന കുരട്ടിശേരി വില്ലേജിലെ പാവുക്കര മൂന്നാംവാർഡിൽ സ്ഥാനാർഥി സലീന നൗഷാദാകുമെന്ന്​ ഉറപ്പായി. വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ്​കൂടിയായ സ്ഥാനാഥിക്കെതിരെ പ്രാദേശികമായി എതിർപ്പുകൾ ഉയർന്നിരുന്നു. റിബൽ ഭീഷണിയും മുഴക്കി. ഇതിനെ തുടർന്നാണ്​ ജില്ല സെക്ര​േട്ടറിയറ്റിൽ വിഷയമെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.