Posted On
date_range Updated On
date_range റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
ഹരിപ്പാട്: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ ആണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കത്തിയത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം വാഹനം റോഡരികിൽ പാർക്ക് ചെയ്തു പോയതായിരുന്നു.
കാറിൽ തീ പടരുന്നത് കണ്ട് സമീപവാസികളാണ് ഹരിപ്പാട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.