സുരേഷ് ഗോപിയുടെ എം.പി ഫണ്ട്​ പാഴാക്കി -ബി.ജെ.പി

ആലപ്പുഴ: കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും കാര്‍ഷികമേഖലയുടെ സംരക്ഷണത്തിന്​ സുരേഷ് ഗോപി എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച 4.79 കോടി ജില്ല ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് പാഴാക്കിയെന്ന്​ ബി.​െജ.പി. സ്ഥിരം ബണ്ട് ഉൾപ്പെടെയുള്ള പദ്ധതികള്‍ക്ക്​ പ്രോജക്ട് റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ 2.50 കോടിയും പദ്ധതിത്തുക വർധിപ്പിക്കണമെന്ന റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ ബാക്കിയും അനുവദി​െച്ചങ്കിലും പദ്ധതി നടപ്പായില്ല. കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് ടെന്‍ഡര്‍ നടപടി വൈകിപ്പിച്ചതുവഴി അട്ടിമറിക്കപ്പെട്ടത്. ദക്ഷിണമേഖല പ്രസിഡൻറ്​ കെ. സോമന്‍, ജില്ല പ്രസിഡൻറ്​ എം.വി. ഗോപകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.